കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോളിച്ചാല്‍ പതിനെട്ടാംമൈല്‍ സ്വദേശിയായ റെനില്‍ വര്‍ഗീസ്(39)ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് – പാണത്തൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് റെനില്‍. രാജപുരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19കാരിയെയാണ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പറാണിപുരം റോഡിലെ ക്വാര്‍ട്ടേഴ്സിലും വീട്ടിലും കാറിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായായാണ് പരാതിയില്‍ പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് റെനില്‍ വര്‍ഗീസെന്ന് പൊലീസ് പറഞ്ഞു. റെനില്‍ വര്‍ഗീസ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനായി കൊണ്ടുപോയ കാര്‍ കണ്ടെത്തുന്നത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഇയാളുടെ വലയില്‍ യുവതിയെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


