തലശേരി : എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ വണ്ട് കുടുങ്ങി. വണ്ടിനെ പുറത്തെടുത്തെന്നും കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കോഴിക്കോട് പാറക്കടവ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ തൊണ്ടയിലാണ് വണ്ട് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് കളിക്കുന്നതിനിടെ കുഞ്ഞിന് പെട്ടെന്ന് ശ്വാസം കിട്ടാതാവുകയാ യിരുന്നു.
ആശുപത്രിയില്‍ എത്തിച്ച ശേഷം നടത്തിയ എന്‍ഡോസ്കോപിയിലാണ് കൊമ്പന് ചല്ലി ഇനത്തില്‍പ്പെട്ട വണ്ട് കുടുങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ഡോക്ടര്‍മാര്‍ വണ്ടിനെ പുറത്തെടുക്കുകയായിരുന്നു.


