കണ്ണൂര്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകരെയും ഓഫിസുകളെയും സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി മേഖലയില്‍ ബിജെപി- സിപിഎം സംഘര്‍ഷമുണ്ടായിരുന്നു.
സംഘര്‍ഷത്തില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.


