കണ്ണൂര്‍ : നവകേരള സദസ് ഇന്ന് കണ്ണൂരിലെ കൂത്തുപറമ്ബ്, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ പൂര്‍ത്തിയാക്കും. കണ്ണൂര്‍ ജില്ലയിലെ മൂന്നാം ദിന പര്യടനമാണ് ഇന്ന്.രാവിലെ 11 ന് കൂത്തുപറമ്ബ് മണ്ഡലത്തിലെ പാനൂര്‍ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറില്‍ മന്ത്രിസഭയെത്തും.
ഉച്ചയ്ക്ക് 3 ന് മട്ടന്നൂര്‍ മണ്ഡലത്തിലെ മട്ടന്നൂര്‍ വിമാനത്താവളം ഒന്നാം ഗേറ്റിന് സമീപവും വൈകിട്ട് 4.30 ന് പേരാവൂര്‍ മണ്ഡലത്തില്‍ ഇരുട്ടി പയഞ്ചേരിമുക്ക് തവക്കല്‍ മൈതാനത്തിലും പര്യടനം നടക്കും.
വൻ ജനാവലിയുടെ വരവേല്‍പ്പാണ് ഇതുവരെയും മന്ത്രിസഭയ്ക്കൊന്നാകെ ലഭിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.


