കണ്ണൂര്‍: ഓടുന്ന വണ്ടിക്ക് മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.വണ്ടിക്ക് മുന്നില്‍ ചാടുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്താകുമെന്നും വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംഘര്‍ഷാന്തരീക്ഷം ഉണ്ടെന്ന് വരുത്തി തീര്ത്തി ഇതില്‍ പങ്കെടുക്കുന്ന നിക്ഷ്പക്ഷമതിയായ ആളുകളെ തടയാന്‍ പറ്റുമോ എന്ന ശ്രമമമാണ് അവര്‍ നടത്തുന്നത്. ഇതൊക്കെ തങ്ങളുടെ നേരയുള്ള പ്രയോഗമായിട്ടല്ല കാണുന്നത്. ഇതിന്റെ ഒരുമാനം വേറെയാണ്. ജനലക്ഷങ്ങള്‍ ഒഴുകിവരുമ്ബോള് അതിനെ തടയാന്‍ വേറെ മാര്‍ഗം കാണാതിരിക്കുമ്ബോള് അവിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

