കണ്ണൂര്‍: ആത്മഹത്യാ ഭീഷണി മുഴക്കി പോലീസുകാരന്. മുഖ്യമന്ത്രിയെ ട്രോളിയുള്ള വാട്സ്ആപ്പ് സന്ദേശം പങ്കുവച്ചതിന് നടപടി നേരിട്ട പൊലീസുകാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെ ട്രോളിയുള്ള സന്ദേശമയച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന് നേരിട്ടു.മാസങ്ങളായി ശമ്പളമില്ലെന്നും, മുതിര്‍ന്ന ഉദ്യോഗസ്ഥനായിട്ടും ജോലിയില്‍ വിവേചനം കാട്ടുന്നുവെന്നുമാണ് ഇദ്ദേഹം ആരോപിച്ചത്. സസ്പെന്ഷന് ശേഷം എ.ആര് ക്യാംപിലേക്കാണ് സ്ഥലംമാറ്റുകയും ചെയ്തു. നേരത്തെ ഇദ്ദേഹം ആറളം പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു. പാറാവ് നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ജോലികളാണ് ചെയ്യിപ്പിക്കുന്നതെന്ന് പറഞ്ഞ് ഇദ്ദേഹം പൊട്ടിക്കരഞ്ഞെന്നും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇരുന്ന് കരയുന്നത് കണ്ട് റെയില്‍വെ പൊലീസുകാര്‍ കാര്യം തിരക്കിയപ്പോഴാണ് ഇദ്ദേഹം തന്റെ സ്ഥിതി പറഞ്ഞതെന്നാണ് വിവരം.
Home LOCALKannur മുഖ്യമന്ത്രിയെ ട്രോളി; ശമ്പളം ലഭിക്കാത്തതിനാല്‍ പൊട്ടിക്കരഞ്ഞ് പോലീസുകാരന് ആത്മഹത്യാ ഭീഷണി