പയ്യന്നൂര്‍: സംസ്ഥാന സർക്കാറിന്റെ നവകേരള സദസ് ഇന്ന് കണ്ണൂരില്‍. പ്രഭാത യോഗം പയ്യന്നൂരില്‍ ആരംഭിച്ചു. മണ്ഡലത്തിലെ പൗര പ്രമുഖർ യോഗത്തിൽ പങ്കെടുക്കുന്നു. പ്രഭാത യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്നലെ കാസര്‍കോട് നടന്ന പ്രഭാതയോഗത്തില്‍ ലീഗ് നേതാവ് പങ്കെടുത്തിരുന്നു.എന്‍.എ അബൂബക്കര്‍ എത്തിയത് മാധ്യമങ്ങള്‍ പുറത്തുവിട്ടത് വിവാദമായിരുന്നു. രാവിലെ പയ്യന്നൂര്‍ ഹോട്ടല്‍ ജുജു ഇന്റര്‍നാഷണലില്‍ നടക്കുന്ന യോഗത്തില്‍ ആണ് മാധ്യമങ്ങ ള്‍ക്ക് വിലക്ക് കല്‍പ്പിച്ചത്.
പയ്യന്നൂരിലെ പോലീസ് മൈതാനത്ത് ജില്ലയിലെ ആദ്യ നവകേരള സദസ് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് കല്യാശേരിയില്‍ മാടായിപ്പറമ്ബ് പാളയം മൈതാനത്തും വൈകുന്നേരം 4.30 നു തളിപ്പറമ്ബിലെ ഉണ്ടപറമ്ബ് മൈതാനത്തും ആറിന് ശ്രീകണ്ഠാപുരം ബസ്സ്റ്റാന്‍ഡിന് സമീപത്തെ വേദിയിലുമാണ് നവകേരള സദസ്.