കണ്ണൂര്‍: കോവിഡ് വീണ്ടും കൊന്നൊടുക്കുന്നു. കേരളത്തില്‍ വീണ്ടും കോവിഡ് മരണം. പാനൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ പാലക്കണ്ടി അബ്ദുള്ളയാണ് (82) മരിച്ചത്.ഈ പശ്ചാത്തലത്തില്‍ മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താൻ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന അടിയന്തരയോഗം തീരുമാനിച്ചു.
മാസ്ക് – സാനിറ്റൈസര്‍ ഉപയോഗം നിര്‍ബന്ധമാക്കും.പനിയുള്ള ആളുകള്‍ ഐസൊലേഷനിലും കോവിഡ് പോസിറ്റീവായവര്‍ ക്വാറന്റീനിലും തുടരണം.
സാമൂഹിക അകലം പാലിക്കാനും കെ.പി. മോഹനൻ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.


