കണ്ണൂര്‍: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് വീടുകളില്‍ ദീപം കൊളുത്തണമെന്ന ആഹ്വാനത്തിന് പിന്നാലെ, ഗായിക കെ.എസ്.ചിത്രയ്ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് സതീശന് പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ചിത്രയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ഇതിനിടെ ഇത്രയും ഗാനങ്ങള്‍ നമുക്കായി പാടിയ ചിത്രയോട് ഒരു വട്ടം ക്ഷമിച്ചുകൂടെയെന്ന് ചോദിച്ച് ഗായകൻ വേണുഗോപാല്‍ രംഗത്തുവന്നതോടെ ഇദ്ദേഹത്തിനെതിരേയും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.