കണ്ണൂര്‍: ലഹരിമരുന്ന് കേസ് പ്രതി തടവ് ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നുമാണ് പ്രതി ചാടിയത്. കോയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് തടവ് ചാടിയത്.രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് രക്ഷപ്പെടുകയായിരുന്നു.ബൈക്കിന്റെ പിറകില്‍ കയറിയാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടയാളാണ് ഹര്‍ഷാദ്.

