കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി സ്വദേശി ഉസ്സന്‍കുട്ടി ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 19 ആയി.
ജൂണ്‍ 9ന് മുംബൈയില്‍ നിന്ന് വന്ന ഉസ്സന്കുട്ടിക്ക് പനി പിടിച്ചതിനെത്തുടര്‍ന്ന് അഞ്ചരക്കണ്ടി കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതോടെ അവിടെ നിന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
എന്നാല്‍ ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. ഇന്ന് ഉച്ചയോടെ സ്രവ പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഉസ്സന്കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.


