കണ്ണൂർ: പാര്‍ട്ടിയുടെ ആരുമല്ലെന്ന കെ.സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഷമാ മുഹമ്മദ്. താന്‍ എഐസിസി വക്താവാണെന്ന് കാണിക്കുന്ന ഐഡി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തായിരുന്നു പ്രതികരണം.
“മൈ ഐഡി’ എന്ന കുറിപ്പോടെയാണ് പോസ്റ്റിട്ടത്. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന ഷമയുടെ വിമർശനത്തിനെതിരെയായിരുന്നു സുധാകരന്റെ പരാമർശം. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും വിമർശനത്തെക്കുറിച്ച് അവരോട് ചോദിക്കണമെന്നുമായിരുന്നു സുധാകരന്റെ പരാമർശം.
കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഷമ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകള്‍ക്കായാണ്.