കണ്ണൂർ: കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് സുധാകരൻ പറഞ്ഞു.
വിമർശനങ്ങള്‍ അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ആരോപിച്ച് ഇന്നലെയാണ് ഷമാ മുഹമ്മദ് രംഗത്തെത്തിയത്.