കണ്ണൂര്‍ : തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയില്‍. ഒളിവിലായിരുന്ന പ്രതി പിടിയിലായത് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ്. പൗരന് എന്ന നിലയില്‍ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നെന്ന് പ്രഫ. ടി.ജെ.ജോസഫ് പ്രതികരിച്ചു.
ഇരയെന്ന നിലയില്‍ എനിക്ക് അതില്‍ പ്രത്യേകിച്ച് ഒരു ഭാവവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 2010 ജൂലൈ നാലിനാണ് പ്രഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയത്. ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേരള പൊലീസ് അന്വേഷിച്ച കേസ് 2011 മാര്‍ച്ച് 9ന് എന്‍.ഐ.എ ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.