കണ്ണൂര്‍: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനം കണ്ണൂരിന്റെ ചിറകടി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം നിര്‍വഹിച്ചത്. ഒമ്പതരയ്ക്ക് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മന്‍ചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചു.
ആടിയും പാടിയും ആഘോഷം കാണാം ⇓⇓
#Youtube : https://youtu.be/WfREdc3FPHQലങ്കി മറിയുന്നോളെ…ലങ്കി മറിയുന്നോളെ…..മാപ്പിളപ്പാട്ടിന്റെ ഈരടികളുമായി ഉദ്ഘാടന ദിവസത്തെ ആദ്യ വിമാനം പറന്നുയർന്നു..എന്തൊരു നാട്ടാരണപ്പാ… ഇത്രേം വേണോ…വേണം, നമ്മള് കണ്ണൂരുകാരങ്ങിനെയാ… നമുക്കിതൊരു ഉത്സവം തന്നെയാ… ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ഇത്രേം ആഘോഷമാക്കി ഒരു എയർപോർട്ടും ഉദ്ഘാടനം ചെയ്തിട്ടുണ്ടാകില്ല… സത്യമല്ലേ..!!!വീഡിയോ കടപ്പാട് Shanith MangalatWhatsapp grouphttps://chat.whatsapp.com/DiGE806ZZcH4CKBTSOPV7C
Posted by Kannur Airport FB-Fans on Sunday, December 9, 2018
കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ സര്‍വീസായി 183 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം രാവിലെ പത്തിന് അബുദാബിയിലേക്ക് പറന്നുയര്‍ന്നു. വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.


