തൊടുപുഴ : ജനകീയനായ പോലീസ് ഉദ്യോഗസ്ഥന് ടി ആര് രാജന് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കും. മറയൂരില്‍ നിന്നാണ് സബ് ഇന്‍സ്പെക്ടര്‍ രാജന് വിരമിക്കുന്നത്.
തൊമ്മന്‍കുത്തു തോട്ടുചാലില്‍ രാഘവന് -സാവിത്രി ദമ്പതികളുടെ മകനായ രാജന് 1985 ല്‍ കോഴിക്കോട് ജില്ലയിലാണ് പോലീസില്‍ ചേര്‍ന്നത് .1990 ല്‍ ഇടുക്കി ജില്ലയിലെത്തി .1993 ല്‍ ലോക്കല്‍ പോലീസില്‍ എത്തി .തൊടുപുഴ ,കാഞ്ഞാര്‍ ,രാജാക്കാട് ,അടിമാലി ,മറയൂര്‍ സ്റേഷനുകളിലായി 34 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി .ജില്ലയില്‍ പ്രധാനപ്പെട്ട പല കേസുകളും തെളിയിക്കുന്നതില്‍ പ്രവര്‍ത്തിക്കാനായി .തൊടുപുഴ നഗരത്തിലും പട്ടയം കവലയിലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ മോഷ്ടാക്കള്‍ ഇറങ്ങിയ കാലഘട്ടത്തില്‍ അത് തെളിയിക്കുന്നതില്‍ സുപ്രധാനമായ പങ്കു വഹിച്ചു .തൊടുപുഴ പ്രകാശ് കൃഷ്ണന്‍നായരുടെ വീട്ടില്‍ നടന്ന കവര്‍ച്ച തെളിയിക്കുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ചു .മോഷ്ടാക്കള്‍ ,കഞ്ചാവ് വില്‍പ്പനക്കാര്‍ തുടങ്ങിയവരില്‍ നിന്നും പല പ്രാവശ്യം മര്‍ദനം ഏറ്റിട്ടുണ്ട്.
കാഞ്ഞാറിലും മറയൂരിലും ജനമൈത്രി സി ആര് ഓ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു നിരവധി കുട്ടികള്‍ക്ക് പി എസ സി കോച്ചിങ് ക്ലാസുകള്‍ സംഘടിപ്പിച്ചു പന്ത്രണ്ടോളം ആളുകള്‍ക്ക് വിവിധ വകുപ്പുകളില്‍ സര്‍ക്കാര്‍ ജോലി ലഭ്യമാക്കി .പൂമാല സ്കൂളിലെ നിര്‍ദനയായ ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കി .ഈ കുട്ടി ഇപ്പോള്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയാണ്.
പിന്നോക്ക മേഖലയായ മറയൂരില്‍ 2010 ല്‍ ജോലി ചെയ്യുമ്പോള്‍ പരിശീലന ക്ലാസുകള്‍ നടത്തിയതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പോലീസില്‍ ജോലി ലഭിച്ചു .നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമൂഹ്യ സംഘടനകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കുക വഴി ജനമൈത്രി പൊലീസിന് ജനങ്ങളുടെ അംഗീകാരം നേടുന്നതിന് വഴിയൊരുക്കി .മറയൂരിലെ ആദിവാസി മേഖലകളില്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ആല്മ സംതൃപ്തിയിലാണ് ഈ നിയമപാലകന് പോലീസില്‍ നിന്നും വിരമിക്കുന്നത് .2007 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 120 ഓളം റിവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സജനയാണ് ഭാര്യ. മക്കള്‍ :ആതിര ,ദേവിക .


