ഇടുക്കി കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നതിന്നാലും, ജില്ലയിൽ ജൂണ്‍1 വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലുമാണ് ഡാമുകള്‍ തുറക്കാൻ തീരുമാനിച്ചത്. രാവിലെ 10 മുതല്‍ കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി 10 ക്യുമക്സ് വെള്ളവും, പാംബ്ല ഡാമിന്റെ ഒരു ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി 15 ക്യുമക്സ് വരെ വെള്ളവും തുറന്നുവിടും.
മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ഒഴികെ മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


