അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എല്‍.ബാബു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റികളുടെ മേല്‍നോട്ടത്തിലാണ് ശുചീകരണം. സാമൂഹിക അകലം പാലിച്ച് മാസ്കും കൈയ്യുറയും ധരിച്ചാണ് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. ടൗണ്‍, വീടുകള്‍, പൊതു സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, കിണറുകള്‍, തോടുകള്‍, ജലസ്രോതസുകള്‍ എന്നിങ്ങനെ എല്ലാ മേഖലകളും ശുചീകരിക്കും. ശുചീകരണ ഭാഗമായി എല്ലായിടത്തും ക്ലോറിനേഷന് നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴിലുറപ്പംഗങ്ങള് തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

