തൊടുപുഴ :ഡിവൈന്‍ മേഴ്സി ഷ്റൈന്‍ ഓഫ് ഹോളി മേരിയില്‍ മാര്‍ച്ച് 3 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാ ഒരുക്കമായി നൈറ്റ് വിജില്‍ നടക്കും. വൈകുന്നേരം 4-ന് പരീക്ഷാ ഒരുക്കം, 5-ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് വചനപ്രഘോഷണം എന്നിവയ്ക്ക് ഫാ. ജോര്‍ജ് ചേറ്റൂര്‍ നേതൃത്വം നല്‍കുമെന്ന് റെക്ടര്‍ ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍ അറിയിച്ചു