ഇടുക്കി :നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയ മേഖലയിൽ നിന്നും ആളുകളെ മാറ്റുന്നു. റവന്യു സംഘം നടത്തിയ പരിശോധനയിൽ പ്രദേശത്ത് വീണ്ടും ഉരുൾപ്പൊട്ടാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുവാൻ കളക്ടർ നിർദ്ദേശം നൽകിയത്. ഉടുമ്പൻചോല താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസിന്റെ നേതൃത്വത്തിലാണ് ആളുകളെ മാറ്റി പാർപ്പിക്കുന്നത്. മേഖലയിൽ ക്യാമ്പ് തുറക്കുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.

