ചെറുതോണി : എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് വാഴത്തോപ്പില്‍ വോട്ട് രേഖപ്പെടുത്തും. മുളകുവള്ളി അംഗന്‍വാടിയില്‍ 88-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്യുന്നത്. രാവിലെ 7.30ന് മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം എത്തിയാവും വോട്ട് രേഖപ്പെടുത്തുക. തുടര്‍ന്ന് പാര്‍ലമെന്റ് മണ്ഡലത്തിലെ 7 അസ്സംബ്ലി നിയോജക മണ്ഡലങ്ങളിലെയും ബൂത്തുകള്‍ സന്ദര്‍ശിക്കും.

