ഇടുക്കി: പെണ്‍കുട്ടികള്‍ക്കായുള്ള ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്ന സ്വകാര്യ ബസിലെ ക്ലീനര്‍ പിടിയില്‍. തൊടുപുഴയിലാണ് സംഭവം. അറക്കുളം സ്വദേശി അഖില്‍ പി രഘുവാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
പ്രതിക്കെതിരെ തൊടുപുഴ സ്റ്റേഷനില്‍ വേറെയും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഹോസ്റ്റലില്‍ കയറിയ ഇയാള്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ കിടക്കാന്‍ ശ്രമിച്ചു. തുടര്‍ന്നു കുട്ടികള്‍ നിലവിളിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


