ചെറുതോണി : ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന്റെ പ്രചരണ പരിപാടികളുടെ സമാപനം ഇന്ന് വൈകിട്ട് 5ന് കട്ടപ്പനയില്‍ നടക്കും. 50 കിലോമീറ്റര്‍ ദൂരത്തില്‍ മെഗാ റോഡ് ഷോയോടുകൂടിയാണ് കലാശക്കൊട്ട്. ആവേശനിര്‍ഭരമായ ബൈക്ക് റാലിയുടെ അകമ്പടിയോടുകൂടിയുള്ള റോഡ് ഷോയും കലാശക്കൊട്ടും ആകര്‍ഷകമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

രാവിലെ 8.30ന് പ്രകാശില്‍നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. തോപ്രാംകുടി, മുരിക്കാശ്ശേരി, പൂമാംകണ്ടം വഴി 11 മണിയോടെ ചേലച്ചുവട്ടില്‍ എത്തിച്ചേരും. ചേലച്ചുവട്ടില്നിന്നും സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജും റോഡ് ഷോയോടൊപ്പം ചേരും. തുടര്‍ന്ന് കരിമ്പന്‍, തടിയമ്പാട്, ഇടുക്കി, പാണ്ടിപ്പാറ, തങ്കമണി വഴി ഇരട്ടയാര്‍, വെള്ളയാംകുടി, നരിയമ്പാറ ഇരുപതേക്കര്‍ വഴി കട്ടപ്പന ടൗണില്‍ സമാപിക്കും.

