ഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപീംകോടതി തള്ളി. കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനാണ് ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. നവംബര്‍ 13ന് നിമിഷപ്രിയയുടെ അപ്പീല്‍ തള്ളിയെന്നാണ് വിവരമെന്നാണ് അഭിഭാഷകന് വാക്കാല്‍ കോടതിയെ അറിയിച്ചത്. നിമിഷപ്രിയയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ ഇനി യെമന്‍ രാഷ്ട്രപതിക്ക് മാത്രമെ സാധിക്കൂവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന നിമിഷ പ്രീയയുടെ അമ്മ പ്രേമകുമാരിയുടെ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചത്. യെമന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന അമ്മയുടെ ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.