ഇടുക്കി: ഇന്ത്യയിലെ മറ്റൊരു ഗവര്‍ണര്‍മാരും ചെയ്യാത്ത കാര്യമാണ് കേരള ഗവര്‍ണര്‍ ചെയ്തിരിക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സംസ്കാരമാണ് എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ കണ്ടതെന്നും മന്ത്രി പ്രതികരിച്ചു.
ബ്ലഡി ഫൂള്‍, റാസ്കല്‍ എന്നൊക്കെയാണ് പ്രധാനപ്പെട്ട വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകരെ വിളിച്ചത്. ഗുണ്ടാത്തലവന് ഇറങ്ങി വെല്ലുവിളിച്ചതുപോലെയാണ് ഗവര്‍ണര്‍ വെല്ലുവിളിച്ചത്.
കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നത്. രാഷ്ട്രപതി ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.