തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെങ്കില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഇടുക്കി മുന്‍ എസ്.പി കെ ബി വേണുഗോപാലിനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്കുമാറിന്റെ മരണത്തില്‍ പൊലീസിനും ആശുപത്രി അധികൃതര്‍ക്കും റിമാന്റ് നടപടികള്‍ ചെയ്ത മജിസ്ട്രേറ്റിനും വീഴ്ചയുണ്ടായതായി സംശയിക്കുന്നു. അതുകൊണ്ട് തന്നെ ഈ കേസില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജുഡിഷ്യല്‍ കമ്മിഷന് കഴിയില്ലെന്നും പി.ടി തോമസ് പ്രതികരിച്ചു.
നെടുങ്കണ്ടം കസ്റ്റഡിമരണം: ഇടുക്കി എസ്.പിയെ സ്ഥലംമാറ്റി
കസ്റ്റഡിമരണം പുറത്തുവന്നതിന്റെ ആദ്യ ദിനങ്ങളില്‍ നിയമസഭയിലാണ് പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഉയര്‍ത്തിയത്. ഇതിന് ശേഷമാണ് ജയിലും ജുഡീഷ്യറിയും അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്ക് വ്യക്തമാകുന്നത്. കൂടുതല്‍ ഗൗരവമുള്ള അന്വേഷണം ആവശ്യമാണ് എന്നാണ് ഇത് തെളിയിക്കുന്നതെന്നും പി.ടി തോമസ് പറഞ്ഞു. ഏറ്റവും പ്രധാന തെളിവ് കണ്ടെത്തേണ്ട പോസ്റ്റുമോര്‍ട്ടത്തിലെ പാളിച്ച അതീവ ഗൗരവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍
അതേസമയം, കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ഒരാഴ്ചക്കകം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക് അറിയിച്ചിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി കമ്മിഷന് അദ്ധ്യക്ഷന്‍ പീരുമേട് സബ്ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ചു. രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, എഫ്.ഐ.ആര് തുടങ്ങി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ലഭ്യമായ എല്ലാ രേഖകളുടെയും പകര്‍പ്പ് കമ്മീഷന് ശേഖരിച്ചു. പീരുമേട് ജയിലില്‍ തടവുകാരുമായി കമ്മിഷന് ആശയവിനിമയം നടത്തി. രാജ്കുമാറിന്റെ ഭാര്യ വിജയ നല്കിയ പരാതി കമ്മിഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
‘തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണം’: വി എസ് അച്യുതാനന്ദൻ
രാജ്കുമാറിന്റെ മരണത്തില്‍ പൊലീസിനും ആശുപത്രി അധികൃതര്‍ക്കും റിമാന്റ് നടപടികള്‍ ചെയ്ത മജിസ്ട്രേറ്റിനും വീഴ്ചയുണ്ടായതായി സംശയിക്കുന്നു. അതുകൊണ്ട് തന്നെ ഈ കേസില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജുഡിഷ്യല്‍ കമ്മിഷന് കഴിയില്ലെന്നും പി.ടി തോമസ് പ്രതികരിച്ചു.