ഇടുക്കി മാങ്കുളത്ത് നിന്ന് 60 ലിറ്റര്‍ വാറ്റ് പിടിച്ചെടുത്തു. മാങ്കുളം വിരിഞ്ഞപാറ കരയില്‍ നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡിലാണ 60 ലിറ്റര്‍ വാറ്റ് കണ്ടെത്തിയത്. മാങ്കുളം ഭാഗത്ത് വ്യാപകമായി ചാരായം വാറ്റുന്നുവെന്നുവെന്ന പരാതി ലഭിച്ചതോടെ പോലീസ നടത്തിയ രഹസ്യന്വേഷണത്തിലാണ് വാറ്റ് കണ്ടെത്തിയത്. വിരിഞ്ഞപാറ കരയില്‍ താമസക്കാരനായ നെടുങ്കല്ലേല്‍ രാജു ചാക്കോ താമസിക്കുന്ന വീടിന് സമീപത്തായി പ്ലാസ്റ്റിക്ക് കുടങ്ങളില്‍ ചപ്പിട്ട് മൂടിയ നിലയില്‍ സൂക്ഷിച്ചിരുന്ന 40 ലിറ്റര്‍ കോടയും, പുഞ്ചാല്‍ റഫീഖ് ഫിലിപ്പ് താമസിക്കുന്ന വീടിന് സമീപം വാഴകള്‍ക്കിടയിലായി പ്ലാസ്റ്റിക് ജാറില്‍ ഒളിപ്പിച്ച നിലയില്‍ 20 ലിറ്റര്‍ കോടയുമാണ് കണ്ടെത്തിയത്.