അടിമാലി:കൊക്കയിലേക്ക് തെന്നിമാറിയ കെ.എസ്.ആര്.ടി.സി ബസ് റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നത് ദുരന്തം ഒഴിവാക്കി.കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം രണ്ടാംമൈലിലാണ് സംഭവം.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുബോഴാണ് ബസ് റോഡില്‍ നിന്ന് തെന്നിമാറിയത്.തൊട്ടടുത്ത് അഗാതമായ കൊക്കയായിരുന്നെങ്കിലും സംരക്ഷണ ഭിത്തിയില്‍ തട്ടി ബസ് നില്‍ക്കുകയായിരുന്നു.മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വ്വീസ് നടത്തിയ ബസാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടത്.50 യാത്രക്കാരും ബസിലുണ്ടായിരുന്നു.ഞായറാഴ്ച ഉച്ച്ക്ക് രണ്ട് മണിക്കാണ് സംഭവം.യാത്രക്കാര്‍ ഭയന്ന് അലറി വിളിക്കുകയും ചെയ്തു.മഴപെയ്തതിനാല്‍ വനമേഖലയില്‍ റോഡില്‍ പായല്‍ വര്‍ദ്ധിച്ചതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം.മറ്റൊരു സംഭവത്തില്‍ മാങ്കുളത്ത് നിന്ന് അടിമാലിക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു.മരത്തോടൊപ്പം വൈദ്യുതി ലൈനും ബസിന് മുകളില്‍ പതിച്ചെങ്കിലും വൈദ്യുതിയില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി.ഞായറാഴ്ച രാവിലെ 9 മണിക്ക് കുരുശുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്.ഇരുസംഭവങ്ങളിലും യാത്രക്ക് പരിക്കില്ല.