ഇടുക്കി: കട്ടപ്പനയിലെ വിജയന്റെ കൊലപാതകത്തില്‍ മൃതദേഹത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി.
വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്.
വിജന്റേതെന്ന് കരുതുന്ന പാന്റ്സ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പോലീസ് നേരത്തേ കണ്ടെടുത്തിരുന്നു.
കട്ടപ്പനയിലെ ഇരട്ടക്കൊലപാതകക്കേസില്‍ ഇന്ന് രാവിലെയാണ് പ്രതി നിതീഷിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചത്. വിജയനെ കൊലപ്പെടുത്തി മുറിക്കുള്ളില്‍ കുഴിച്ചിട്ടെന്നായിരുന്നു പ്രതിയുടെ മൊഴി. കേസില്‍ വിജയന്റെ ഭാര്യ സുമയെയും മകന് വിഷ്ണുവിനെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
അതേസമയം നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിലും പോലീസ് നിതീഷുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 2016ല്‍ കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വീട്ടില്‍ താമസിക്കുമ്ബോഴാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി തൊഴുത്തില്‍ കുഴിച്ചുമൂടിയത്.
കേസില്‍ മരിച്ച വിജയനും ഇയാളുടെ മകന് വിഷ്ണുവിനും പങ്കുണ്ട്. വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം.