കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയന്റെ കൊലപാതകത്തില്‍ ഭാര്യയ്ക്കും മകനും പങ്കുണ്ടെന്നാണ് എഫ്ഐആർ റിപ്പോർട്ടിലുള്ളത്.
വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികള്‍. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
പിന്നീട് സുമയുടെയുടെയും വിഷ്ണുവിന്റെയും സഹായത്തോടെ നിതീഷ് മൃതദേഹം വീടിന്റെ തറയില്‍ കുഴിച്ചുമൂടി. നവജാത ശിശുവിനെ കൊന്ന കേസില്‍ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികള്‍.കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം. ജയനെ കുഴിച്ചിട്ടെന്നു സംശയിക്കുന്ന വീടിന്റെ തറ ഇന്ന് പോലീസ് പൊളിച്ചു പരിശോധിക്കും.