തൊടുപുഴ: കരിങ്കൊടി പ്രതിഷേധത്തിനിടെ കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട് ഉദ്ഘാടനം ചെയ്യാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി.
ഡിവൈഎഫ്ഐ, എസ്എഫ്ഐ, യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്. അച്ഛൻകവല, വെങ്ങല്ലൂര്‍, ഷാപ്പുപടി എന്നിവിടങ്ങളിലായിരുന്നു കരിങ്കൊടി പ്രതിഷേധം.നിരവധി ഡിവൈഎഫ്ഐ, എസ്എഫ്ഐ, യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരാണ് റോഡിന് ഇരുവശവും നിന്ന് കരിങ്കൊടി കാട്ടിയത്.


