
ചെറുതോണി: ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് തിങ്കളാഴ്ച കോതമംഗലം മണ്ഡലത്തില്‍ പര്യടനം നടത്തും. മലയോര ഹൈവേയുട സമര കേന്ദ്രമായിരുന്ന മാമലക്കണ്ടത്ത് രാവിലെ 7 ന് പര്യടനത്തിന് തുടക്കമാകും. തുടര്‍ന്ന് കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട്, പല്ലാരമമംഗലം പഞ്ചായത്തുകളില്‍ പര്യടനം നടത്തും. നാളെ ഇടുക്കിയില്‍ രാവിലെ 7 ന് രാജമുടിയില്‍ നിന്നും പര്യടനം ആരംഭിക്കും. വൈകിട്ട് 7.30 ന് കട്ടപ്പനയില്‍ സമാപിക്കും.

