വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നിര്‍മ്മാണ പ്രവര്ത്ത നങ്ങളില്‍ കാട്ടുന്ന അഴിമതിക്കെതിരെ യുഡിഎഫ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മിറ്റി ഇന്ന് രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ സമരം നടത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി, വഴിവിളക്ക് തെളിയാത്തതും എസ് സി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നത്, വൃദ്ധര്‍ക്ക് കട്ടില്, ലൈഫ് ഭവന പദ്ധതി അഴിമതി പെരിയാര്‍ ചോറ്റുപാറ തോട് നവീകരണം, പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരുദ്ധാരണം, പഞ്ചായത്ത് വികസന മുരടിപ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തുന്ന ധര്‍ണ്ണ സമരം യുഡിഎഫ് പീരുമേട് നിയോജക മണ്ഡലം കണ്‍വീനര്‍ എം ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്മാന് അബ്ദുല്‍ സമദ്, ഡിസിസി സെക്രട്ടറി ഷാജി പൈനാടത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി നളിനാക്ഷന്, ജനറല്‍ സെക്രട്ടറി കെ എ സിദ്ദിഖ് ഡിസിസി മെമ്പര്‍ കെ ഗോപി, മണ്ഡലം പ്രസിഡണ്ട് മാരായ കെ ഉദയകുമാര്‍, പി ടി വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ഗണേശന്, പ്രേംകുമാര്‍, യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡണ്ട് ഷാന്‍ അരുവിപ്ലാക്കല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്‍ മഹേഷ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ വാലാര്ഡി മണ്ഡലം പ്രസിഡന്റ് വിനോദ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളാവും.


