
chellarkovilil karshika ulppannangal niki ldf sarathi joice georgene seekarikkunna kardhakan mariyappan ….mp shibin
ചെറുതോണി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഇറങ്ങാന്‍ എല്‍.ഡി.എഫ് എം.പിയായി അഡ്വ. ജോയ്സ് ജോര്‍ജ് ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് വൈദ്യുതി മന്ത്രി എം.എംമണി പറഞ്ഞു. മുരിക്കാശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് എം.പി ഉണ്ടായിരുന്നെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമായിരുന്നു. പി.ടി തോമസും അനുയായികളും ഇപ്പോഴും അതിനുള്ള പരിശ്രമമാണ് നടത്തുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന ബി.ജെ.പിയെ ആ തീരുമാനത്തില്‍ നിന്ന്മാറ്റിച്ചത് പാര്‍ലമെന്റില്‍ ജോയ്സ് ജോര്‍ജ് നടത്തിയ ഇടപെടലിലൂടെയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് കൃഷിതോട്ടം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാമെന്നും പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ്വാങ്ങിയതും ജോയ്സ് ജോര്‍ജാണ്. എം.പിയുടെ ശ്രമഫലമായാണ് 2013 നവംബര്‍ 13ലെ ഉത്തരവ് ഭേദഗതി ചെയ്ത് നിര്‍മ്മാണ നിരോധനം നീക്കി പുതിയ ഉത്തരവ് ഇറങ്ങിയതെന്നും ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വം 100 ശതമാനം ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കിയ ജോയ്സ്ജോര്‍ജിനെ ഇത്തവണയും ജനങ്ങള്‍ മഹാ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും എം.എംമണി പറഞ്ഞു.
ജോയ്സ് ജോര്‍ജ് ഞായറാഴ്ച പീരുമേട്ടിലും നാളെ കോതമംഗലത്തും
ചെറുതോണി : ജോയ്സ് ജോര്‍ജ് ഞായറാഴ്ച പീരുമേട് പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ 7ന് മേരികുളത്താണ് തുടക്കം. തുടര്‍ന്ന് അയ്യപ്പന്‍കോവില്‍, ഏലപ്പാറ, പീരുമേട്, കുമളി പഞ്ചായത്തുകളില്‍ പര്യടനം നടത്തും. നാളെ കോതമംഗലത്ത് രാവിലെ 7ന് മാമലക്കണ്ടത്ത ുനിന്നും തുടങ്ങും. കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തും.