കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം. പാലാട്ട് ഏബ്രഹാം (70) ആണ് മരിച്ചത്.
കക്കയം ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തില്‍വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


