കോട്ടയം: കമ്പകക്കാനം കൂട്ടക്കൊലയില്‍ നിര്‍ണ്ണായക അറസ്റ്റ് ഉടനുണ്ടാകും. മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്നുപേരെ പൊലിസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇരുനൂറോളം പേരില്‍ നിന്നും പൊലിസ് ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കല്ലറ എസ്.എസ് ഹൗസില്‍ പി.ഡി.പി ഷിബു എന്ന ഷിബു(44), തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സിനി മന്‍സിലില്‍ നിന്ന് കടയ്ക്കല്‍ തച്ചോണം ലക്ഷംവീടിന് സമീപം വാടകക്ക് താമസിക്കുന്ന അര്‍ഷാദ് (38) എന്നിവരെ അടക്കം മൂന്നുപേരെയാണ് ശനിയാഴ്ച പുലര്‍ച്ച കല്ലറ, തച്ചോണം എന്നിവിടങ്ങളില്‍ നിന്നായി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.മൂന്നാമന് പൊലിസ് ഉദ്ധ്യോഗസ്ഥനാണന്നാണ് വിവരം.
കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്നവരാണ് സുഹൃത്തുക്കളായ ഷിബുവിനും അര്‍ഷാദിനും. റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടായിരുന്നു അടുപ്പം. പി.ഡി.പി പ്രവര്‍ത്തകനായിരുന്ന ഷിബു പിന്നീട് മുസ്ലിം ലീഗിലേക്ക് മാറുകയായിരുന്നു. ഇപ്പോള്‍ ലീഗ് തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗമാണ്. വണ്ണപ്പുറം കേസില്‍ നിര്‍ണയകമാവുന്ന ഷിബുവിെന്റ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഒരു സുഹൃത്തുമായുള്ളതാണ് സംഭാഷണം. ഇതില്‍ 50,000 രൂപ കടമായി ചോദിച്ച ഷിബു ഒരു ലക്ഷമായി പണം മടക്കി നല്‍കുമെന്നും ക്രിട്ടിക്കല്‍ പണിയെടുക്കേണ്ടിവരുെമന്നും സംഭവം സാധ്യമായാല്‍ സാമ്പത്തികമായി രക്ഷപ്പെടുമെന്നും പറയുന്നുണ്ട്.
മരിച്ച കൃഷ്ണന്റെ മൊബൈലില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മിക്കവരെയും പൊലീസ് ചോദ്യം ചെയ്യുന്നത്. സാമ്പത്തിക ഇടപാടില്‍ കൃഷ്ണനുമായി തര്‍ക്കമുണ്ടായിരുന്നതായി ചിലര്‍ പൊലീസിനോട് സമ്മതിച്ചു.
പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നുണ്ടെന്നും, ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്ന് ഷിബു സുഹൃത്തിനോട് ആവശ്യപ്പെടുന്ന ഫോണ്‍ സന്ദേശം പുറത്തുവന്നു. കോടികള്‍ ഉടന്‍ കൈയില്‍ വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്നതായി ഫോണ്‍ റെക്കോര്‍ഡുണ്ട്. ചീഫ് തിരുവനന്തപുരത്തുണ്ടെന്നും ഷിബു പറഞ്ഞു. 50,000 രൂപയാണ് ഷിബു സുഹൃത്തിനോട് ആവശ്യപ്പെട്ടത്. ഇതിനായി ‘ക്രിറ്റിക്കല്‍ പണി’ എടുക്കണം.നിധിയുടെ പേരില്‍ ചിലര്‍ കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നതായി പൊലീസ് പറഞ്ഞു.