തൊടുപുഴ :തെക്കുംഭാഗം സഹകരണ ബാങ്കിന്റെയും അഞ്ചിരി പാട ശേഖര സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നെല്‍ കൃഷിക്കാര്‍ക്ക് പ്രകൃതി ദുരന്ത ധനസഹായം വിതരണം ചെയ്യും .പ്രളയ കെടുതിയില്‍ കൃഷി നശിച്ച നെല്‍കൃഷിക്കാര്‍ക്കുള്ള ധനസഹായ വിതരണം നവംബര്‍ ആറ്, ചൊവ്വാഴ്ച വൈകുന്നേരം നാലിന് അഞ്ചിരി പാട ശേഖര സമിതി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ പി ജെ ജോസഫ് എം എല്‍ എ ഉത്ഘാടനം ചെയ്യും .ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിക്കും .ആലക്കോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി ജെറി ,സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ സി സി മോഹനന് ,ജില്ലാ പഞ്ചായത്തു മെമ്പര്‍ സി വി സുനിത ,ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ സുജ ഷാജി ,ഗ്രാമ പഞ്ചായത്തു മെമ്പര്‍മാരായ ജയ്മോന് എബ്രഹാം ,ബേബി ജോസഫ് ,ഡാലി ഫ്രാന്‍സിസ് ,ശ്രീജ ബാബു ,എ കെ സുഭാഷ്കുമാര്‍ ,ബാങ്ക് വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചന് ,കൃഷി ഓഫീസര്‍മാരായ ജീസ് ലൂക്കോസ് ,ബേബി ജോര്‍ജ് ,പാടശേഖര സമിതി പ്രസിഡന്റ് തങ്കച്ചന് മാത്യു കളരിക്കത്തൊട്ടിയില് .ബാങ്ക് ഡയറക്ടര്‍ മാത്യു ജോസഫ് ,സെക്രട്ടറി ഇന്‍ ചാര്‍ജ് വി ടി ബൈജു തുടങ്ങിയവര്‍ പ്രസംഗിക്കും