മുവാറ്റുപുഴ : മുല്ലപ്പെരിയാറില്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം. പി ലോക് സഭയില്‍ ആവശ്യപ്പെട്ടു.. ദൗര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ അന്താരാഷ്ട്ര ദുരന്തമാകുകയും. ലക്ഷകണക്കിന് ആളുകള്‍ ഇരകളായും മാറും. കേന്ദ്ര സര്‍ക്കാരും , കേരള, തമിഴ് നാട് സര്‍ക്കാരുകളും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഗൗരവത്തില്‍ എടുക്കുന്നില്ല. കേരള സര്‍ക്കാര്‍ തമിഴ് നാടുമായി ഒത്തു ചേര്‍ന്ന് ബേബി ഡാം ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്തത് ഇതിനുദാഹരണമാണ്. യഥാര്‍ത്ഥ പ്രശ്നം പ്രധാന ഡാമിന്റെ ബലക്ഷയമാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ ഡാം അടിയന്തിരമായി ഡീ കമ്മീഷന് ചെയ്യണമെന്നും, തമിഴ് നാടിന് ആവശ്യത്തിന് ജലം നല്കാന് തയ്യാറാണെന്നും, തമിഴനാടിന് ജലം, കേരളത്തിനു സുരക്ഷ എന്ന മുദ്രാവാക്യം മുന്നില്‍ നിര്‍ത്തി അടിയന്തിരമായി പുതിയ ഡാം നിര്‍മ്മിക്കണമെന്നും എം. പി ലോക് സഭയില്‍ ആവശ്യപ്പെട്ടു..
Home LOCALIdukki മുല്ലപ്പെരിയാര്‍ ഡാം അടിയന്തിരമായി ഡീക്കമ്മീഷന്‍ ചെയ്യണം : ഡീന്‍ കുര്യാക്കോസ് എം. പി
മുല്ലപ്പെരിയാര്‍ ഡാം അടിയന്തിരമായി ഡീക്കമ്മീഷന്‍ ചെയ്യണം : ഡീന്‍ കുര്യാക്കോസ് എം. പി
by NEWS DESK 3
by NEWS DESK 3

