ഇടുക്കി: വെള്ളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്തുവീണ കുട്ടികര്‍ഷകരുടെ വീട് സന്ദര്‍ശിച്ച് മന്ത്രി റോഷി അഗസ്റ്റിനും ജെ .ചിഞ്ചുറാണിയും.അടുത്ത ആഴ്ച തന്നെ ഇവര്‍ക്ക് അഞ്ച് പശുക്കളെ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു.മാട്ടുപ്പെട്ടിയില്‍നിന്ന് നല്ല ഇനം പശുക്കളെ എത്തിച്ച് നല്‍കും. മില്‍മയുടെ ദുരന്തനിവാരണ പദ്ധതിവഴി 45000 രൂപയുടെ സഹായം ഉറപ്പാക്കും. ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നല്‍കും.കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.കന്നുകാലികള്‍ മാത്രം ഉപജീവനമാര്‍ഗമായുള്ള വീട്ടിലെ 13 പശുക്കളാണ് ചത്തത്. രണ്ടു പശുക്കള്‍ ഗുരുതരാവസ്ഥയിലുമാണ്.