ഇടുക്കി: പാര്‍ട്ടി ഓഫീസുകള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധത്തിനൊരുങ്ങി സിപിഎം.ഈ മാസം അഞ്ച്, ആറ്, ഏഴ് തിയതികളില്‍ 164 പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. പരിസ്ഥിതി സംഘടനകളും, അഭിഭാഷക ലോബിയും, ഉദ്യോഗസ്ഥരും, യുഡിഎഫും ചേര്‍ന്ന് ഭൂവിഷയങ്ങള്‍ സങ്കീര്‍ണമാക്കി സിപിഎമ്മിനെ കോടതി വ്യവഹാരങ്ങളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പാര്‍ട്ടിയെയും തന്നെയും കള്ളക്കേസില്‍ കുടുക്കി അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്ന് ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു.

