എറണാകുളം: പ്രതീകൂല കാലാവസ്ഥയിലും ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക മേഘലയിയിലടക്കം സമഗ്ര മേഘലയിലും വ്യത്യസ്ഥ വികസന പദ്ധതികള്‍ തയ്യാറാക്കാനും അത് നടപ്പിലാക്കാനും കഴിഞ്ഞ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകയാണന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ്. .

ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാകളക്ടര്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ് കേക്ക് മുറിച്ചപ്പോള്‍
ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡും , പ്രളയവും അതിജീവിച്ച് ജനോപകാര വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞ പഞ്ചായത്തിന്റെ പ്രവര്‍ത്തനം കേരളത്തിന് മാതൃകയാണ്. ഇതിനായി പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന ടീം നടത്തിയ വര്‍ക്കിനെയും കളക്ടര്‍ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് ചികിത്സ ഒരുക്കുന്നതിലും ജില്ല പഞ്ചായത്തു നടത്തിയ ഇടപെടല്‍ പ്രശംസനീയമാണന്നും അദ്ദേഹം പറഞ്ഞു.

മികച്ച സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട ജില്ലാ പഞ്ചായത്ത് അംഗം മനോജ് മുത്തേടനെ പ്രസിഡന്റ് ഉല്ലാസ് തോമസ് ആദരിച്ചപ്പോള്‍
ചടങ്ങില്‍ പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ചരിത്രം പിറന്ന വര്‍ഷം വാര്‍ഷീക റിപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം.ജെ.ജോമി, കെ.ജി.ഡോണോ മാസ്റ്റര്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മൂത്തേടന്, എന്‍.കെ. അനില്‍കുമാര്‍ , കെ.കെ. ദാനി, നാസര്‍ . പി എം, കെ.വി.രവീന്ദ്രന്, സനിതാ റഹിം, റഷീദാ സലിം, ഷാരോണ്‍ പനക്കല്‍, റൈജ അമീര്‍ , മുളന്തുരുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു . പി നായര്‍ , എക്സികുട്ടിവ് എഞ്ചിനിയര്‍ ടി എന്‍. മിനി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിച്ചു. എക്സി. എഞ്ചിനീയര്‍ ശ്രീലത പി.ആര്, ഡി.എം.ഒ ഡോ. ജയശ്രീ.വി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ റാണിക്കുട്ടി ജോര്‍ജ്ജ് സ്വാഗതവും സെക്രട്ടറി ജോബി തോമസ് നന്ദിയും പറഞ്ഞു.