മൂവാറ്റുപുഴ: മയക്ക് മരുന്ന് മാഫിയാ സംഘങ്ങൾക്കെതിരെ യുവാക്കളെ സജ്ജരാക്കാൻ “ലഹരിയാവാം കളിയിടങ്ങളോട് ” എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ വൈകിട്ട് ഏഴിന് മൂവാറ്റുപുഴയിൽ നടക്കും.
എ ആർ വിദ്യാധരൻ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് അഖില കേരളവടംവലി മത്സരം ആണ് മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടക്കുന്നത്. മത്സരത്തിൽ 40 ടീം പങ്കെടുക്കും. ഏഴ് പേരുള്ള 455 കിലോ വിഭാഗം ടീമിലാണ് മത്സരം.
ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് യഥാക്രമം 20,002, 15,002, 12,002, 10,002 എന്നിങ്ങനെയാണ് സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.എറണാകുളം ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ്റെ നിയന്ത്രണത്തിലാണ് വടംവലി മത്സരം