ചോറ്റാനിക്കര : കേരളശ്രീ പുരസ്കാരം നേടിയ പ്രശസ്ത അര്‍ബുദരോഗ വിദഗ്ദന് ഡോ. വി.പി ഗംഗാധരനെ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത സിനിമ താരവും , ബീജെപി നേതാവുമായ സുരേഷ് ഗോപി ഡോ. വി.പി ഗംഗാധരനെ ആദരിക്കും.
ഡിസംബര്‍ 1 വെള്ളിയാഴ്ച രാവിലെ 8ന് ചോറ്റാനിക്കര മംഗല്യ ആഡിറ്റോറിയത്തില്‍ ആദരിക്കല്‍ ചടങ്ങുകള്‍ നടക്കും. സേവാഭാരതി ചോറ്റാനിക്കര വൈസ്പ്രസിഡന്റ് രഘുനന്ദന് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
സേവാഭാരതിയുടെ ചോറ്റാനിക്കര സെക്രട്ടറി സന്തോഷ്. കെ. ദാമോദര്‍ സ്വാഗതം പറയും, സേവാഭാരതി എറണാകുളം ജില്ലാ അധ്യക്ഷന്‍ ഡോ ബി രാജീവ്, തുടങ്ങിയ വിവിധ പ്രമുഖര്‍ ആശംസകള്‍ നേരും . സേവാഭാരതി ചോറ്റാനിക്കര ട്രഷറര്‍ സി.ആര് മനോരാജന് നന്ദി പ്രകാശിപ്പിക്കും.


