കൊച്ചി :മാസങ്ങള്‍ക്കു മുന്‍പ് ഒരുക്കങ്ങള്‍ തുടങ്ങി. സ്ഫോടനം നടത്തുന്നതിനായി വിദേശത്ത് നിന്ന് മാര്ട്ടിന് എത്തി.കളമശേരിയില്‍ യഹോവ സാക്ഷികളുടെ യോഗത്തില്‍ സ്ഫോടനം നടത്താന്‍ പ്രതി ഡൊമിനിക് മാര്ട്ടിന് എടുത്തത് രണ്ടുമാസത്തെ തയ്യാറെടുപ്പ്. യോഗത്തിന്റെ തീയതി അറിഞ്ഞാണ് പ്രതി ദുബായില്‍ നിന്നു വന്നത്. യഹോവയുടെ സാക്ഷികളുടെ യോഗങ്ങളില്‍ ഇയാള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു .
സ്ഫോടനത്തിനായി പെട്രോള്‍ ശേഖരിച്ചത് ഏഴുതവണയായിട്ട്് നാലു റിമോട്ടുകള്‍ വാങ്ങി. രണ്ട് റിമോട്ടുകള്‍ ഉപയോഗിച്ചു. ഏഴുമണിക്ക് കസേരകള്‍ക്കടിയില്‍ ബോംബ് വച്ചുതിന് ശേഷം ബോംബിലെ ബാറ്ററി ഓണാക്കിയത് 8.30 ന്. ഒന്നരമണിക്കൂര്‍ മാത്രം ചാര്‍ജ് നില്‍ക്കുന്നവയായിരുന്നു ബാറ്ററികള്‍ . 8.30ന് റിമോട്ട് വച്ച ബാഗിനടുത്തുവന്ന് നിന്നു. 9.30ന് സ്ഫോടനം നടത്തി. ബോംബ് നിര്‍മിക്കാന്‍ ചെലവായത് 3000 രൂപ. ഗുണ്ടും പെട്രോളും വാങ്ങാനാണ് പ്രതി കൂടുതല്‍ പണം ചെലവിട്ടത്. ഇലക്ട്രിക് ഡിറ്റൊണേറ്റര്‍ സ്വയം നിര്‍മിച്ചെന്നും പ്രതി ഡൊമിനിക് മാര്ട്ടിന് മൊഴി നല്കി. ഡൊമിനിക്


