കൊച്ചി: കളമശ്ശേരിയിലെ യഹോവ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ആദ്യം കൊല്ലപ്പെട്ട ലയോണയുടെ മകള്‍ ഇന്ന് നാട്ടിലെത്തും. അവര്‍ എത്തിയതിനു ശേഷം മാത്രമേ മൃതദേഹം ആധികാ
രിക മായി തിരിച്ചറിയുകയുള്ളു. അതിനു ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കു എന്ന് അധികൃതര്‍ രാഷ്ട്രദീപത്തോട് പറഞ്ഞു.ഒരു ബന്ധുവാണ് മൃതദേഹം ലയോണയുടേത് ആണെന്ന തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇവരെ കാണ്മാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ലയോണയാണെന്ന് നിഗമനത്തിലെത്തിയത്.
പെരുമ്ബാവൂര്‍ കുറുപ്പംപടി സ്വദേശിനിയാണ് ലയോണ പൗലോസ് . കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ഒറ്റയ്ക്കാണ് ലയോണ എത്തിയത്. അതിനാല്‍ ഇരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചതെന്ന് പോലീസ് രാഷ്ട്രദീപത്തോട് പറഞ്ഞു.കയ്യില്‍ ഉണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു ലയോണയെ തിരിച്ചറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ ലയോണ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മകള്‍ എത്തിയശേഷമാകും ലയോണയുടെ സംസ്കാരം.
സ്ഫോടനത്തില്‍ പരിക്ക് പറ്റിയ രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാള്‍. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12)യാണ് മരിച്ച മൂന്നാമത്തെയാള്‍. വെന്റിലേറ്ററിലായിരുന്ന ലിബിന രാത്രി 1.30 ഓടെയാണ് മരിച്ചത്.സ്ഫോടനത്തില്‍ പരിക്കേറ്റ 16 പേര് ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.


