പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനയ്ക്കെതിരെ വ്യത്യസ്തമായ ക്യാമ്പയിനുമായി മുസ്ലിം ലീഗ് സൈ ബര് വിംഗ് രംഗത്ത്. 2020 ജൂലൈ 5 ലെ പെട്രോള്‍ വില പ്രവചിക്കുന്നവര്‍ക്ക് 5 ലിറ്റര്‍ പെട്രോള്‍ സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പ്രവചന മത്സരം സംഘടി പ്പിക്കുന്നത്. ‘ചന്ദ്രിക മൂവാറ്റുപുഴ ‘എന്ന ഫെയ്സ് ബുക്ക് പേജിലൂടെ ജൂലൈ 4 നു വൈകിട്ട് 6 മണി വരെ ആര്‍ക്കും സൗജന്യമായി മത്സരത്തില്‍ പങ്കെടുക്കാം. ഒന്നിലധികം പേര് ശരിയുത്തരം നിര്ദ്ദേ ശിച്ചാല് നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കുമെന്ന് ക്യാമ്പയില്‍ കോ-ഓഡിനേറ്റര്‍ ഷാഫി മുതിരക്കാല അറിയിച്ചു. വിജയിക്ക് മൂവാറ്റുപുഴ ടൗണില്‍ വച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുള്‍ മജീദ് സമ്മാനം നല്‍കും.

