മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടിലെ സൂപ്രണ്ടിംഗ് എന്‍ജിനീയറായ ജയ പി.നായര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 1992-ല്‍ അസിസ്റ്റന്റ് എന്‍ജിനീയറായി സര്‍വ്വീസില്‍ പ്രവേശിച്ച ജയ പി.നായര്‍ 28 വര്‍ഷത്തെ സേവനത്തിനുശേഷം സൂപ്രണ്ടിംഗ് എന്‍ജിനീയറായിട്ടാണ് വിരമിക്കുന്നത്. എം.വി.ഐ.പി ആഫീസുകളെല്ലാം ആധൂനികവല്ക്കരിച്ച് ജനകീയ ആവശ്യങ്ങള്‍ ജനങ്ങള്‍ക്ക് ശരവേഗത്തില്‍ നടപ്പാക്കികൊടുക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചു.
വര്‍ഷകാലങ്ങളില്‍ മൂവാറ്റുപുഴയെ പ്രളയ ഭീക്ഷണിയില്‍ നിന്നും രക്ഷിക്കുന്നതിനായി മലങ്കര ഡാമിന്റെ ജലനിരപ്പ് 39.5 മീറ്ററാക്കി നിര്‍ത്തുന്നതിന് മുന്‍കൈ എടുത്തതോടെ മൂവാറ്റുപുഴക്കാരുടെ സൂപ്പര്‍ ലേഡിയെന്ന ബഹുമതിക്കര്‍ഹയായി. സാമൂഹ്യ സേവന രംഗത്തും നിറസാന്നിദ്ധ്യമായ ജയ പി.നായര്‍ കൊവിഡി 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ മുഴുവന്‍ രംഗത്തിറക്കിയിരുന്നു. സാമൂഹ്യ അകലം പാലിച്ചുകൊണ്ടതന്നെ വെള്ളിയാഴ്ച ജയ പി.നായര്‍ക്ക് എം.വി.ഐ.പി ആഫീസില്‍ ഉദ്യോഗസ്ഥര്‍ യാത്രയയപ്പ് നല്കി.


