കെ എസ് യു സ്ഥാപക ദിനമായ മെയ് 30ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കും, നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും കെഎസ്യു മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എംപവര്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ പ്രത്യേകം രൂപകല്‍പ്പന ചെയ്ത പിപിഇ ഫേസ് മാസ്ക് ഷീല്‍ഡ് വിതരണം ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നടന്ന നിയോജക മണ്ഡലം തല ഉദ്ഘാടനം കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന് നിര്‍വഹിച്ചു.
തുടര്‍ന്ന് നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായി 250 പിപിഇ ഫേസ് മാസ്ക് ഷീല്‍ഡ് വിതരണം ചെയ്തു. സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂണിറ്റ്, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തലും, അനുബന്ധപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് രണ്ട് ജെറിന് ജേക്കബ് പോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സല്മാന് ഓലിക്കല്‍, റംഷാദ് റഫീഖ്, നിയോജകമണ്ഡലം ഭാരവാഹികളായ ഫാസില്‍ സൈനുദ്ധീന്‍, രാഹുല്‍ മനോജ്, അന്‍സാഫ് മുഹമ്മദ്, റെയ്മോന്‍ സാബു, ലിയോ റോയ്, ഇമ്മാനുവേല്‍ ജോര്‍ജ്, കൃഷ്ണപ്രിയ സോമന്, ജിബിന്‍ സാബു, എന്നിവര്‍ നേതൃത്വം നല്കി.


