രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബിജെപി മുവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടെയും മുനിസിപ്പല്‍ സമിതിയുടെയും നേതൃത്വത്തില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ദ്ധക്യ രോഗത്തെ തുടര്‍ന്ന് കിടപ്പിലായ മുവാറ്റുപുഴ കടാതി കാരോട്ടമഠത്തില് ശിവരാമന് വീല്‍ചെയര്‍ നല്കി തുടക്കം കുറിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി ഷാബു വീല്‍ ചെയര്‍ കൈമാറി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി തങ്കക്കുട്ടന്, മുനിസിപ്പല്‍ സമിതി പ്രസിഡന്റ് രമേശ് പുളിക്കല്‍, ജനറല്‍ സെക്രട്ടറി. കെ.കെ രമണന്, വീല്‍ചെയര്‍ നല്കി സഹായിച്ച മാരിയില്‍ ഷാജി എന്നിവര്‍ പങ്കെടുത്തു. കൂടാതെ മുനിസിപ്പാലിറ്റിയില്‍ വിവിധ സ്ഥലങ്ങളില്‍ മാസ്ക് വിതരണവും നടത്തി.

