മൂവാറ്റുപുഴ: വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എല്‍ ഡി എഫ് ഗൂഡാലോചന നടത്തുകയാണന്ന് കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. നഗര വികസനം അട്ടിമറിക്കാനാണ് പ്രധാന ഗുഡാലോചന . റവന്യൂ- പൊതുമരാമത്ത് വകുപ്പിനെ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണെന്നും ബഷീര്‍ പറഞ്ഞു.
ഒരു വിഭാഗം ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് വികസനം തടസപ്പെടുത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു കൊടുക്കേണ്ട സ്ഥലങ്ങള്‍ ഏറ്റെടുത്ത് നല്‍കുന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുകയാണ്. ഇത് നഗര വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കും. റവന്യു വകുപ്പില്‍ മന്ത്രി ഇടപെട്ട് നിയമിച്ച ഉദ്യോഗസ്ഥരെ പോലും സി പി ഐ സംസ്ഥാന നേതാവിന്റെ നേത്യത്വത്തില്‍ ഇടപെട്ട സ്ഥലം മാറ്റിയാണ് മൂവാറ്റുപുഴയുടെ പൊതു വികസനം തടയുന്നതെന്നും ബഷീര്‍ പറഞ്ഞു. ഇടതു ഭരണത്തില്‍ 5 കൊല്ലവും എം എല്‍ എ ആയിരുന്നിട്ടും മുറിക്കല്ല് പാലത്തിനായി ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ ജാള്യത മറക്കാനാണ് സി പി ഐ മൂവാറ്റുപുഴയിലെ പൊതു വികസനത്തെ അട്ടിമറിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.
ടൗണ്‍ വികസനത്തിനായി മുഴുവന്‍ സ്ഥലങ്ങളും നിര്‍മ്മാണ കമ്പനിക്ക് ഏറ്റെടുത്ത് നല്‍കാതെ റവന്യൂ- കെ.ആര് എഫ്. ബി ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുകയാണ്. ഇത് മൂലം നിര്‍മ്മാണം വൈകിപ്പിക്കലും പൊതുജനത്തെ ദുരിതത്തിലാക്കലുമാണ് ഇവരുടെ ലക്ഷ്യമെന്നും ബഷീര്‍ പറഞ്ഞു. മൂവാറ്റുപുഴ പി ഡബ്യു ഡി എക്സികുട്ടിവ് എഞ്ചിനിയറുടെ മൂക്കിന് താഴെ നടക്കുന ജോലികള്‍ തൊടുപുഴയിലെ കെ. ആര്.എഫ്.ബി എഞ്ചിനിയറെ ഏല്‍പ്പിച്ചിരിക്കുന്നതും ദുരൂഹമാണ്.
പോസ്റ്റാഫിസ് കവല മുതല്‍ പാലം വരെയുള്ള ഭാഗത്ത് ഇടത് വശത്തെ ഓഡകളുടെ നിര്‍മ്മാണത്തിന് ശേഷമെ എതിര് വശത്തെ ഓഡകളുടെ നിര്‍മ്മാണമെന്നാണ് തീരുമാനം. ഇവിടെ പദ്മാസിന് ശേഷമുള്ള സ്ഥലം ഇത് വരെ ലഭ്യമാക്കിയിട്ടില്ല. പിന്നെ എങ്ങനെ നിര്‍മ്മാണം നടത്തുമെന്നും ബഷീര്‍ ചോദിച്ചു. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി നല്‍കാതെ നിര്‍മ്മാണം അട്ടിമറിക്കാനുള്ള ഇടത് ഗൂഡാലോചനയുടെ ഭാഗമാണീ നീക്കം. രണ്ടാഴ്ച കൊണ്ട് തീര്‍ക്കാവുന്ന ജോലികളാണ് ഉദ്യോഗസ്ഥ അനാസ്ഥയിലും ഗൂഡാലോചനയിലും നിണ്ട് പോകുന്നത്. തിരക്കുളള സ്ഥലങ്ങളില്‍ രാത്രികാല നിര്‍മ്മാണം നടത്തി പണി വേഗത്തിലാക്കണം.
മൂവാറ്റുപുഴ-തേനി റോഡ് നിര്‍മ്മാണം പോരായ്മകള്‍ തീര്‍ത്ത് വേഗത്തിലാക്കണം. തേനി റോഡില്‍ ചാലിക്കടവില്‍ തുടങ്ങുന്ന ഭാഗം മുതല്‍ റേഷന്‍ കടപടി വരെ 10 മീറ്ററാക്കി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ഡി പി ആറില്‍ ദേഗഗതി വരുത്തി വാങ്ങിയിരുന്നു. ശേഷിക്കുന്ന ഭാഗം ഏഴര മീറ്ററാണ്. കോട്ടപ്പുറം കവലയില്‍ തുടങ്ങി കല്ലൂര്‍ക്കാട് വരെ പത്ത് മീറ്ററാണ് സ്ഥലം ഏറ്റെടുത്തത്. ഇവിടെ 7.5 മീറ്ററില്‍ ടാറിങ്ങും പൂര്‍ത്തിയായി. റോഡിന് വീതി കുറഞ്ഞതിന്റെ ഉത്തരവാദിത്വം ഡിപിആര്‍ ഉണ്ടാക്കിയ കാലത്തെ എം എല്‍ എ മാര്‍ ക്കാണന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനകള്‍ ഇല്ലാതെ പോയതാണ് ഇതിന് കാരണമെന്നും ബഷീര്‍ കുറ്റപ്പെടുത്തി.